ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടുന്നതിന് ദശാബ്ദങ്ങൾക്ക് മുമ്പ് തിരുവിതാംകൂറിലെ പിന്നോക്ക സമുദായങ്ങളിൽപ്പെട്ടവർ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതത കാരണവും ജന്മിമാരുടെ കീഴിൽ പകലന്തിയോളം പണിയെടുത്താലും പട്ടിണിമാത്രം കൈമുതലാക്കി ദാരിദ്ര്യം അനുഭവിച്ച് അസംഘടിതരായി കഴിഞ്ഞുവന്നിരുന്ന ഒരു കാലഘട്ടത്തിൽ തിരുവനന്തപുരം ജില്ലയുടെ തെക്ക്ഭാഗത്ത് വിവിധ പ്രദേശങ്ങളിൽ ഉള്ള കുറെചെറുപ്പക്കാർ പിൽക്കാലത്ത് ശിവയോഗിയായി മാറിയ ശ്രീ.പൊന്നയ്യനാടാരുടെ നേതൃത്വത്തിൽ സംഘടിച്ച് കിടാരകുഴി ആസ്ഥാനമാക്കി കേരളീയ നാടാർ സമാജം എന്ന സംഘടന രൂപീകരിച്ചു.